തിരുവനന്തപുരം: 'നമ്മുടെ പൂവ് നമ്മുടെ ഓണം' പദ്ധതിയുടെ ഭാഗമായി കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച പുഷ്‌പ കൃഷിയുടെ ഉദ്ഘാടനം എം എല്‍ എ ഐബി സതീശ് വിദ്യാര്‍ഥി കര്‍ഷകയായ അക്ഷയയും ചേര്‍ന്ന് നിര്‍വഹിച്ചു. ഈ ഓണത്തിന് അത്തപ്പൂക്കളം ഇടാന്‍ മണ്ഡലത്തില്‍ തന്നെ കൃഷി ചെയ്യുന്ന പൂക്കള്‍ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യo. പഞ്ചയത്തിലെ മുതിയവിള, പുല്ലുവിളാകത്ത് കർഷകനായ ജസ്റ്റിൻ ജോസിന്‍റെ പുരയിടത്തിലാണ് പൂ കൃഷിയ്‌ക്ക് തുടക്കമായത്.
ഓണത്തിന് അത്തപ്പൂക്കളമിടാന്‍ കാട്ടാക്കടയില്‍ 'നമ്മുടെ പൂവ് നമ്മുടെ ഓണം' പദ്ധതിക്ക് തുടക്കം - onam
ഈ ഓണത്തിന് അത്തപ്പൂക്കളം ഇടാന്‍ മണ്ഡലത്തില്‍ തന്നെ കൃഷി ചെയ്യുന്ന പൂക്കള്‍ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യo
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിൽകുമാർ, ആമച്ചൽ സർവീസസ് സഹകരണ ബാങ്ക് മെമ്പർ ജ്ഞാനമുത്തു നാടാർ, കർഷകനായ ജസ്റ്റിൻ ജോസ്, മറ്റ് കർഷകരും തൊഴിലാളികളും ഉള്‍പ്പടെ നിരവധിപേരാണ് പരിപാടിയില്‍ പങ്കെടുത്തത്. നിലവില്‍ പഞ്ചായത്തില്‍ അഞ്ച് ഏക്കറോളം പ്രദേശത്താണ് കൃഷി ആരംഭിച്ചത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ജമന്തിയാണ് പ്രധാനമായും കൃഷിയ്‌ക്ക് ഉപയോഗിക്കുന്നത്.
ഇതിനായി ഒരു ലക്ഷത്തിലധികം തൈകളാണ് പഞ്ചായത്തില്‍ എത്തിച്ചിരിക്കുന്നത്. കാട്ടാക്കട മണ്ഡലത്തിലെ പൂവച്ചൽ, വിളപ്പിൽ, പള്ളിച്ചൽ തുടങ്ങി ആറു പഞ്ചായത്തുകളിലും ഓണവിപണി ലക്ഷ്യമിട്ട് പുഷ്‌പ കൃഷി ആരംഭിച്ചിട്ടുണ്ട്.