തിരുവനന്തപുരം: തലസ്ഥാനത്തിന്‍റെ മുഖച്ഛായയായ വിക്ടോറിയ ജൂബിലി ഹാളിന്‍റെ പേര് അയ്യന്‍കാളി ഹാള്‍ എന്നാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരു മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കേരള ദളിത് ഫെഡറേഷന്‍ സംഘടിപ്പിച്ച അയ്യന്‍കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിജെടി ഹാൾ ഇനി അയ്യന്‍കാളി ഹാൾ; നവോത്ഥാന മുന്നേറ്റമെന്ന് മുഖ്യമന്ത്രി - name changing of vjt hall as ayyankali hall
തിരുവനന്തപുരം വിജെടി ഹാളിന്‍റെ പേര് മാറ്റുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
വിജെടി ഹാൾ ഇനി അയ്യന്‍കാളി ഹാൾ
നവോത്ഥാന ശ്രമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കും. ദുരാചാരങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ചെറുക്കും. സ്‌ത്രീ- ദളിത് മുന്നേറ്റം യാഥാര്‍ഥ്യമാകുന്നതു വരെ നവോത്ഥാന മുന്നേറ്റം തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിക്‌ടോറിയ രാജ്ഞിയുടെ കീരിട ധാരണത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സ്‌മരണക്കായി 1890 ലാണ് വിക്‌ടോറിയ ജൂബിലി ടൗണ്‍ ഹാള്‍ എന്ന വിജെടി ഹാള്‍ നിര്‍മിച്ചത്.