തിരുവനന്തപുരം :സ്വന്തം അനുഭവം എന്ന പേരില്‍ ചിത്രീകരിച്ച സിനിമയുടെ പ്രമോഷനായി നമ്പി നാരായണന്‍ നിയമ സംവിധാനങ്ങളെ ദുരുപയോഗിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്.വിജയന്‍. ഇപ്പോഴത്തെ സിബിഐ കേസും എഫ്.ഐ.ആറും ഈ നീക്കത്തിന്‍റെ ഭാഗമാണെന്ന് എസ് വിജയൻ ആരോപിച്ചു.
പിന്നാക്ക സമുദായക്കാരനായ നമ്പി നാരായണന്‍ എല്ലാവരേയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും എസ് വിജയൻ ആരോപിച്ചു. ഐഎസ്ആര്‍ഒഎയിലെ ഉദ്യോഗസ്ഥരില്‍ ആരും നമ്പി നാരായണന് വേണ്ടി കരഞ്ഞിട്ടില്ല.
പല പ്രമുഖരും ഒന്നുമില്ലാതെ പിരിഞ്ഞുപോകുമ്പോഴാണ് സ്വയം പിരിഞ്ഞു പോയയാള്‍ക്ക് പത്മ വിഭൂഷണ്‍ വരെ നല്‍കിയിരിക്കുന്നത്. ഇതൊക്കെ ചെയ്യാന്‍ കഴിഞ്ഞുവെന്നത് നമ്പിനാരായണന്‍റെ മഹത്വം തന്നെയാണെന്നും എസ് വിജയൻ പരിഹസിച്ചു.
ALSO READ:നമ്പി നാരായണനായി മാധവൻ; റോക്കട്രി ദി നമ്പി ഇഫക്ട് റിലീസ്?
നമ്പി നാരായണനെതിരെ എസ് വിജയൻ
ഇപ്പോള്‍ സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞതെല്ലാം നമ്പിനാരായണന്‍ പറയിപ്പിച്ചതാണ്. കേസില്‍ നമ്പി നാരായണന്‍ അറസ്റ്റിലാകുന്ന സമയത്ത് ചിക്കന്‍പോക്‌സ് പിടിപെട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആര്‍ക്കും വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഗൂഢാലോചനയെന്ന് പറയുന്നതിന്‍റെ പിന്നിലെ സത്യാവസ്ഥ എല്ലാവര്‍ക്കും മനസിലാകുമെന്നും എസ് വിജയൻ വ്യക്തമാക്കി.
താന്‍ കേസിന്‍റെ അന്വേഷണം തുടങ്ങിയപ്പോള്‍ നമ്പിനാരായണന്‍ കേസില്‍ പ്രതിയല്ല. മാഹി സ്വദേശിനികളെ സംബന്ധിച്ചാണ് അന്വേഷണം തുടങ്ങിയത്. പിന്നീടുള്ള അന്വേഷണത്തില്‍ നമ്പി നാരായണന്‍ 46,000 രൂപയ്ക്ക് വിദേശത്തേക്ക് വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.