തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പരാതിക്കാരനായ നമ്പി നാരായണൻ ജൂൺ 29ന് മൊഴി നൽകും. ഡൽഹിയിൽ നിന്നെത്തിയ സിബിഐ അന്വേഷണ സംഘത്തിനാണ് മൊഴി നൽകുന്നത്. മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് അന്വേഷണസംഘം നിർദേശം നൽകിയിരുന്നു.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ സിബിഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എത്തുമെന്നും സൂചനയുണ്ട്. 18 പേരാണ് നിലവിൽ കേസിലെ പ്രതികൾ. ഡൽഹി സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് തിരുവനന്തപുരത്തെത്തിയത്.
കേസിൽ പ്രതിയാക്കപെട്ടവർക്ക് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകും. സുപ്രീംകോടതി നിർദേശപ്രകാരം മെയ് മാസത്തിലാണ് ഗൂഢാലോചന കേസ് സിബിഐ ഏറ്റെടുത്തത്.
എഫ്ഐആർ സമർപ്പിച്ചു
നമ്പിനാരായണന്‍ ഉള്‍പ്പെയുള്ളവരെ പ്രതി ചേര്‍ത്തതിനു പിന്നിലെ ഗൂഢാലോചനയാണ് സിബിഐ അന്വേഷിക്കുന്നത്. കേരള പൊലീസിലേയും ഐബിയിലേയും ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അന്നത്തെ പേട്ട സിഐയായിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി. രണ്ടാം പ്രതി അന്നത്തെ പേട്ട എസ്ഐ തമ്പി എസ് ദുര്‍ഗാദത്താണ്.