കേരളം

kerala

ETV Bharat / state

'നമ്പി നാരായണൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു;' ഹർജി സിജെഎം കോടതിയുടെ പരിധിയിൽ വരില്ലെന്ന് സിബിഐ - നമ്പി നാരായണൻ ഐഎസ്ആർഒ ചാരക്കേസ്

കേരള പൊലീസ്, ഐബി, സിബിഐ ഉദ്യോഗസ്ഥരെ നമ്പി നാരായണൻ സ്വാധീനിച്ചുവെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. കേസിൽ ജൂലൈ 23ന് കോടതി വിധി പറയും.

isro espionage case  nambi narayanan  nambi narayanan news  nambi narayanan isro case  ഐഎസ്ആർഒ ചാരക്കേസ്  ഐഎസ്ആർഒ ചാരക്കേസ് വാർത്ത  നമ്പി നാരായണൻ ഐഎസ്ആർഒ ചാരക്കേസ്  നമ്പി നാരായണൻ വാർത്ത
നമ്പി നാരായണൻ

By

Published : Jul 15, 2021, 7:43 PM IST

തിരുവനന്തപുരം:ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിച്ചതിൽ നമ്പി നാരായണന് പങ്കുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയാണ് ചാരക്കേസ് അട്ടിമറിച്ചതെന്നും ഗുഢാലോചന കേസിലെ ഒന്നാം പ്രതി എസ്. വിജയൻ.

ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോൺ ഐജി രമൺ ശ്രീവാസ്‌തവയുടെ ഭാര്യ അഞ്‌ജലി ശ്രീവാസ്‌തവയും നമ്പി നാരായണനും ഉൾപ്പെടുന്ന ഭൂമി ഇടപാടുകൾ നടന്നതായും 2004ൽ തമിഴ്‌നാട്ടിലെ തിരുനൽവേലിയിൽ നമ്പി നരായണൻ ഭൂമി കൈമാറിയതായും വിജയൻ കോടതിയിൽ വാദിച്ചു.

എന്നാൽ, ഇത്തരം ഹർജി സിജെഎം കോടതിയുടെ പരിധിയിൽ വരുന്നത് അല്ലെന്നും നിയമപരമായി ഹർജി നിലനിൽക്കുന്നത് അല്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ഹർജിയിൽ വാദം പൂർത്തിയായി. ജൂലൈ 23ന് കോടതി വിധി പറയും.

Also Read:ഐഎസ്ആർഒ കേസ്; സിബി മാത്യുവിന് പങ്ക്, ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാൻ ശ്രമിച്ചെന്നും സിബിഐ

കേരള പൊലീസ് ഉദ്യോഗസ്ഥരെയും, ഐബി, സിബിഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണൻ സ്വാധീനിച്ചതായി ഹർജിയിൽ ആരോപിക്കുന്നുണ്ട്. നമ്പി നാരയണൻ്റെ പക്കൽ അനധികൃതമായി സമ്പാദിച്ച സ്വത്ത് ഉണ്ടെന്നും ഇതിൽ ഭൂരിഭാഗവും വിനിയോഗിച്ചത് ചാരക്കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയാണെന്നുമാണ് മുൻ സിഐ കൂടിയായ വിജയൻ്റെ ആരോപണം.

കഴിഞ്ഞ ദിവസം ഹൈകോടതിയിൽ വിജയൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചിരുന്നു. ഐഎസ്ആർഒ ഗൂഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യു, മുൻ ഡിവൈഎസ്‌പി ജോഷ്വ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്‌ച പരിഗണിക്കും.

ABOUT THE AUTHOR

...view details