കേരളം

kerala

ETV Bharat / state

'ചെപ്പടിവിദ്യയാല്‍ രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ട' ; രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് എന്‍ ഷംസുദ്ദീന്‍ - history of kerala gold case

സ്വർണക്കടത്ത് വിഷയത്തിൽ രാഷ്‌ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എൻ.ഷംസുദ്ദീൻ എംഎൽഎ

n shamsudheen mla  kerala legislative assembly  kerala niyamasabha assembly today  എൻ ഷംസുദീൻ എംഎൽഎ  നിയമസഭ ഇന്ന്  സ്വർണക്കടത്ത് വിഷയം  history of kerala gold case  gold case pinarayi vijayan
എൻ.ഷംസുദീൻ എംഎൽഎ

By

Published : Jun 28, 2022, 4:32 PM IST

തിരുവനന്തപുരം :സ്വർണക്കടത്ത് കേസിന്‍റെ അന്വേഷണം എത്തി നിൽക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നിലാണെന്ന് എൻ.ഷംസുദ്ദീൻ എംഎൽഎ. മുഖ്യമന്ത്രിയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസില്ല. ജയിലിൽ കിടന്ന ശിവശങ്കരനെ സർവീസിൽ തിരികെയെടുത്ത വേഗത എല്ലാം വ്യക്തമാക്കുന്നതാണെന്നും എംഎൽഎ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിൽ തെറ്റിയതോടെയാണ് വിവരങ്ങൾ പുറത്തുവരുന്നത്. മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഇതിൽ നിന്നും ചെപ്പടിവിദ്യ വച്ച് രക്ഷപ്പെടാം എന്ന് മുഖ്യമന്ത്രി കരുതേണ്ട.

എൻ ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ

രാഷ്‌ട്രീയ ധാർമികതയുണ്ടെങ്കിൽ രാജിവയ്ക്കണം.ചർച്ചകൾ വഴിമാറ്റാനാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം സൃഷ്ടിക്കുകയും അതിനെ വാഴ്ത്തുകയുമാണ് സിപിഎം ചെയ്യുന്നതെന്നും ഷംസുദ്ദീൻ ആരോപിച്ചു.

ABOUT THE AUTHOR

...view details