വാളയാർ കേസ്; സിഡബ്ലിയുസി ചെയർമാനെ മാറ്റി - n rajesh put away from chairman position
ഉത്തരവ് നാളെ ഇറങ്ങും
![വാളയാർ കേസ്; സിഡബ്ലിയുസി ചെയർമാനെ മാറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4892933-75-4892933-1572276401302.jpg)
തിരുവനന്തപുരം: പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. എൻ. രാജേഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരായ എൻ. രാജേഷിനെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനാക്കിയത് വിവാദമായിരുന്നു. സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടുള്ള ഉത്തരവ് നാളെ ഇറങ്ങും. കോടതി നേരത്തെ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടിയാണ് ശിശുക്ഷേമ സമിതി അധ്യക്ഷൻ എൻ രാജേഷ് ആദ്യഘട്ടത്തില്‍ ഹാജരായത്. കേസിന്‍റെ വിചാരണ വേളയിലാണ് രാജേഷിനെ ശിശുക്ഷേമ സമിതി അധ്യക്ഷനായി നിയമിച്ചത്. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെയാണ് രാജേഷിന്‍റെ നിയമനത്തില്‍ വ്യാപക വിമർശനം ഉയർന്നത്.