പത്തനംതിട്ട: തിരുവല്ല പാലിയേക്കര ബെസേലിയൻ കാത്തൊലിക്കാ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മഠത്തിലെ വിദ്യാര്‍ഥിനി ദിവ്യ പി ജോണിന്‍റെ ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ വനിതാ കമ്മീഷൻ അംഗവുമായ ഡോ ജെ പ്രമീളാദേവി. ചുങ്കപ്പാറ തടത്തേ മലയിലെ പള്ളിക്കപ്പറമ്പിൽ വീട്ടിലെത്തിയ പ്രമീളാദേവി ദിവ്യയുടെ മാതാപിതാക്കളോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ അനുശോചനം അറിയിക്കുകയും ചെയ്തു. മരണത്തെത്തുടർന്നുണ്ടായിട്ടുള്ള ദുരൂഹത മാറ്റുന്നതിനായി അന്വേഷണം നടത്തുന്നതിനായി വേണ്ട എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അവർക്ക് ഉറപ്പു നൽകി. ബിജെപി റാന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ.ഷൈൻ ജി.കുറുപ്പ് ,വൈസ് പ്രസിഡന്‍റ് സുരേഷ് പെരുമ്പെട്ടി, കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്‍റ് ഹരികുമാർ , സുനിൽ തോമസ് , സുനിൽ വെള്ളിക്കര, രാജേഷ് പുളിയനാനിക്കൽ എന്നിവരും സന്നിഹിതരായിരുന്നു.
മരിച്ച സന്യാസിനി വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ബിജെപി വൈസ് പ്രസിഡന്‍റ് - nun student death in pathanamthitta
ദിവ്യ പി ജോണിന്‍റെ ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ വനിതാ കമ്മീഷൻ അംഗവുമായ ഡോ ജെ പ്രമീളാദേവി.
![മരിച്ച സന്യാസിനി വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ബിജെപി വൈസ് പ്രസിഡന്‍റ് മരിച്ച സന്യാസിനി വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ബിജെപി വൈസ് പ്രസിഡന്‍റ് nun student death in pathanamthitta latest crime pathanmthitta](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7162251-215-7162251-1589260596859.jpg)
മെയ് 7 വ്യാഴാഴ്ച രാവിലെ ആണ് നാടിനെ നടുക്കിയ ദുരൂഹ മരണം സംഭവിച്ചത്. രാവിലെ 11 മണിയോടെയാണ് മഠത്തിലെ തന്നെ അന്തേവാസി ദിവ്യയുടെ ശരീരം മഠത്തിന്‍റെ തന്നെ മുറ്റത്തുള്ള കിണറ്റിൽ കണ്ടെത്തിയത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയും അഗ്നിശമന സേന ശരീരം പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സ്വന്തം ഇടവകയായ ചുങ്കപ്പാറ സെന്‍റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. അപകട മരണമാണോ ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.