തിരുവനന്തപുരം: സ്‌കൂൾ ബസ് വൈകിയെന്ന ഭയം ഇനി രക്ഷിതാക്കൾക്ക് വേണ്ട. സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യാനായി വിദ്യവാഹൻ എന്ന പേരില്‍ പുതിയ മൊബൈൽ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. സ്‌കൂള്‍ ബസിന്‍റെ ലൊക്കേഷനോടൊപ്പം വേഗതയും ആപ്പിൽ ലഭ്യമാകും.
സ്‌കൂള്‍ ബസ് വൈകിയാൽ ഭയം വേണ്ട; ബസുകൾ ട്രാക്ക് ചെയ്യാനുള്ള ആപ്പുമായി മോട്ടോർ വാഹന വകുപ്പ് - മുഖ്യമന്ത്രി പിണറായി വിജയന്‍
വിദ്യവാഹന്‍ എന്ന പേരിലാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്‌കൂള്‍ ബസിന്‍റെ ലൊക്കേഷനു പുറമെ വേഗതയും ആപ്പില്‍ ലഭ്യമാകും. ബസിന്‍റെ ഡ്രൈവറെയും സഹായിയേയും നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യവും ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്
ആവശ്യ ഘട്ടത്തിൽ ബസിന്‍റെ ഡ്രൈവറെയും സഹായിയേയും നേരിട്ട് വിളിക്കാനുള്ള സൗകര്യവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ആപ്പുമായി ലിങ്ക് ചെയ്യാൻ കഴിയും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സുരക്ഷ മിത്ര ആപ്പുമായി ബന്ധപ്പെട്ടാണ് വിദ്യവാഹൻ ആപ്പ് സജ്ജമാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പിന്‍റെ സ്വിച്ച് ഓൺ കര്‍മം നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത്, അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.