കേരളം

kerala

ETV Bharat / state

MVD Action against private bus : ഗതാഗത കുരുക്ക് ; റൂട്ടും സമയവും തെറ്റിച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പൂട്ടിടാന്‍ എംവിഡി

MVD Action against private bus നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി തിരുവനന്തപുരം ചീഫ് സോണൽ ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

mvd action against private bus  mvd  private bus  private bus control traffic  thiruvananthapuram  control traffic  motor vehicle department  traffic jam  electric bus  jannaram non ac bus  ഗതാഗത കുരുക്ക്  ബസുകള്‍ക്ക് പൂട്ടിടാന്‍ എംവിഡി  എംവിഡി  നഗരത്തിലെ ഗതാഗതക്കുരുക്ക്  തിരുവനന്തപുരം ചീഫ് സോണൽ ട്രാഫിക് ഓഫീസർ  തിരുവനന്തപുരം
MVD Action against private bus

By

Published : Aug 19, 2023, 10:49 PM IST

തിരുവനന്തപുരം: റൂട്ടും സമയവും തെറ്റിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ private bus നടപടി സ്വീകരിക്കുന്നതിന് കിഴക്കേക്കോട്ടയിലും kizhakkekotta തമ്പാനൂരും thampanoorമോട്ടോർ വാഹന വകുപ്പ് motor vehicle department സ്ക്വാഡ് തിങ്കളാഴ്‌ച മുതൽ (21-08-2023) പ്രവർത്തനം ആരംഭിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് traffic jam ഒഴിവാക്കുന്നതിനായി തിരുവനന്തപുരം ചീഫ് സോണൽ ട്രാഫിക് ഓഫിസർ ജേക്കബ് സാം ലോപ്പസിൻ്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരത്തിൽ പെർമിറ്റ് ലംഘിച്ച് അനധികൃത സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.

കിഴക്കേക്കോട്ട നോർത്തിലും സൗത്തിലും സ്വകാര്യ ബസുകളുടെ പരിശോധനാ സ്ക്വാഡ് പുനഃരാരംഭിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും കത്ത് നൽകും. നഗരത്തിൽ 50 ഇലക്ട്രിക് ബസുകൾ electric bus കൂടി ഈ ആഴ്‌ച മുതൽ സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിന്നും ജൻറം നോൺ എസി ബസുകൾ jannaram non ac bus ഗ്രാമങ്ങളിലെ യൂണിറ്റിലേക്ക് നൽകാനും യോഗത്തിൽ തീരുമാനമായി. സ്ഥിരമായി പെർമിറ്റ് ലംഘിക്കുന്ന സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ പെർമിറ്റും ലൈസൻസും റദ്ദാക്കാൻ ആർടിഎ ബോർഡിൽ വയ്ക്കും.

പരിശോധന കര്‍ശനമാക്കുന്ന സ്ഥലങ്ങള്‍ mvd checking areas: തിരുമല, കിഴക്കേക്കോട്ട, മെഡിക്കൽ കോളജ്, പാളയം, ബേക്കറി, വട്ടിയൂർക്കാവ്, കേശവദാസപുരം, വെള്ളയമ്പലം, പേരൂർക്കട, മണ്ണന്തല, ശ്രീകാര്യം, പി എം ജി, എൽഎംഎസ്, ഉള്ളൂർ, സാഫല്യം, ഓവർബ്രിഡ്‌ജ്, ആർഎംഎസ്, പാപ്പനംകോട് തമ്പാനൂർ ബസ് സ്‌റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്‌ത് ഗതാഗത തടസം സൃഷ്‌ടിക്കുന്ന ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന കർശനമാക്കും. മാത്രമല്ല തിങ്കളാഴ്‌ച മുതൽ വെള്ളയമ്പലം - പേരൂർക്കട, വെള്ളയമ്പലം - വട്ടിയൂർക്കാവ് വഴി പോകുന്ന എല്ലാ ബസുകളും പാളയം ക്രിസ്ത്യൻ പള്ളിക്കെതിരെയുള്ള ബസ് സ്‌റ്റോപ്പിൽ നിന്നും മാറ്റി പാളയം പബ്ലിക് ലൈബ്രറിക്കെതിരെയുള്ള ബസ് സ്‌റ്റോപ്പിലേക്ക് മാറ്റാനും തീരുമാനമായി. ബസ് ഷെൽട്ടർ നിർമിക്കുന്നതിന് എംഎൽഎ, റോഡ് ഫണ്ട് ബോർഡ്, നഗരസഭ എന്നിവർക്ക് കത്ത് നൽകാനാകുമോയെന്നും പദ്ധതി പ്രകാരം നിർമിക്കാൻ കഴിയുമോ എന്നും പരിശോധിക്കും.

തമ്പാനൂർ ബസ് സ്‌റ്റാൻഡിന്‍റെ അകത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പ്രീപെയ്‌ഡ് ഓട്ടോറിക്ഷ സ്‌റ്റാൻഡിലെ prepaid autorickshaw squad ബാരിക്കേഡ് മുന്നിലേക്ക് നീക്കി സ്ഥാപിക്കും. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെ യാത്രക്കാരെ സഹായിക്കാൻ പാളയം ബസ് സ്‌റ്റോപ്പിൽ കെഎസ്ആർടിസി ഇൻസ്പെക്‌ടർ, ട്രാഫിക് പൊലീസ് എന്നിവരെ നിയമിക്കും. ആർഎംഎസിന് മുന്നിൽ പാർക്ക് ചെയ്‌തിരിക്കുന്ന കെഎസ്ആർടിസി ബസുകളെ നിയന്ത്രിക്കാൻ ഇൻസ്പെക്‌ടറെ പോസ്‌റ്റ് ചെയ്യാൻ സെൻട്രൽ യൂണിറ്റ് ഓഫിസർക്ക് നിർദേശം നൽകിയതായും യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ട്രാഫിക് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ജില്ലയിലെ കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥർ, ഇൻസ്പെക്‌ടർ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details