തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍(Cpm State Secretary MV Govindhan Response On PM Modi Speech). സ്വര്‍ണകള്ളക്കടത്ത് പിടിക്കാന്‍ ഉത്തരവാദിത്തം കേന്ദ്ര ഏജന്‍സികള്‍ക്കല്ലേയെന്നും കള്ളക്കടത്ത് ഓഫീസ് മുഖ്യമന്ത്രിയുടേതല്ല അത് പ്രധാനമന്ത്രിയുടേതാണന്നും എംവി ഗോവിന്ദന്‍ പരിഹസിച്ചു.
സുരേഷ് ഗോപിയും ശോഭനയും കേരളത്തിന്‍റെ പൊതു സ്വത്ത്; എം വി ഗോവിന്ദന്‍ - മോദിയും പിണറായിയും
Cpm State Secretary MV Govindhan Response: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്ത് നടന്നുവെന്ന് പ്രധാനമന്ത്രിയുടെ പരോക്ഷ ആരോപണത്തെ പ്രതിരോധിക്കുകയാണ് എം വി ഗോവിന്ദന്‍. നടി ശോഭനയെക്കുറിച്ചും നടന്‍ സുരേഷ് ഗോപിയെക്കുറിച്ചും അദ്ദേഹത്തിനുള്ള കാഴ്‌ചപ്പാടും പ്രഖ്യാപിച്ചു.
Published : Jan 4, 2024, 3:53 PM IST
ശുദ്ധ അസംബന്ധവും കളവും പറയുന്നതാണ് ബിജെപി യുടെ മുഖമുദ്ര. കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായി വോട്ട് രേഖപ്പെടുത്താനറിയാമെന്നും ഗോവിന്ദന്‍ പറഞ്ഞു.
ശോഭനയെ ബിജെപിയുടെ അറയിലാക്കാന്‍ സിപിഎം ഇല്ല:കലാകാരന്മാരുടെ രാഷ്ട്രീയം നോക്കിയല്ല കഴിവ് നോക്കിയാണ് അംബസിഡര്‍മാരായി തെരഞ്ഞെടുക്കുന്നത്. ശാഭന പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തു എങ്കില്‍ അത് അവരോട് ചോദിക്കണം. സുരേഷ് ഗോപിയും , ശോഭനയുമൊക്കെ കേരളത്തിന്‍റെ പൊതു സ്വത്ത് ആണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.