ഇ.ഡിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി.ഗോവിന്ദൻ - സി.പി.എം
എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ബദൽ ഗവൺമെൻ്റ് ആവാൻ ശ്രമിക്കണ്ടെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിൻ്റെ നടപടിയെ വിമർശിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ. സർക്കാർ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഇഡിക്ക് അധികാരമില്ല. ഇഡി ബദൽ ഗവൺമെന്‍റ് ആകണ്ട. രാഷ്ട്രീയ ഇടപെടൽ അന്വേഷണം നടത്തിയാൽ അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സി.പി.ഐ അടക്കമുള്ള ഏജൻസികളെ എതിർക്കുന്നതും നിയന്ത്രണം കൊണ്ടുവരണം എന്ന് പറയുന്നതും ഇത്തരത്തിലുള്ള നടപടികൾ കൊണ്ടാണ്. ബിനീഷ് കോടിയേരി തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ അതിനെ കരുവാക്കി പാർട്ടിയെ ആക്രമിക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.