കേരളം

kerala

ETV Bharat / state

സാധാരണ പൗരന് പോലും നിരക്കാത്ത പെരുമാറ്റം, ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നു : എംവി ഗോവിന്ദൻ - Black flag protest against governor

MV Govindan on allegations against CPM : യുഡിഎഫും ബിജെപിയും നവകേരള സദസിനെതിരെ ശബരിമലയെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചുവെന്ന്‌ എംവി ഗോവിന്ദൻ

എംവി ഗോവിന്ദൻ  MV Govindan  MV Govindan about governor  Arif Mohammad Khan  tried to use Sabarimala against Navkerala Sadas  Navkerala Sadas  Sabarimala issue  നവകേരള സദസ്‌  PK Kunhalikutty  ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം  Black flag protest against governor  MV Govindan against the allegations against CPM  cpm state secretary MV Govindan
MV Govindan

By ETV Bharat Kerala Team

Published : Dec 15, 2023, 11:01 PM IST

ആരോപണങ്ങള്‍ക്കെതിരെ എംവി ഗോവിന്ദൻ

തിരുവനന്തപുരം : കേന്ദ്രത്തിന്‍റെ സാമ്പത്തിക അവഗണനയിൽ യുഡിഎഫ് എംപിമാരുടെ ഇടപെടലുണ്ടായത് നവകേരള സദസിന്‍റെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നവകേരള സദസിന്‍റെ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ സാമ്പത്തിക അവഗണന മുസ്ലിം ലീഗിന്‍റെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസിനെതിരെ ശബരിമലയെ ഉപയോഗപ്പെടുത്താൻ കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചു (Navkerala Sadas). 5-10 മാസം മാത്രമേ ഇനി ഗവർണർക്കുള്ളൂ (Arif Mohammad Khan). ചുരുങ്ങിയ കാലത്തിനിടെ സംഘപരിവാർ പ്രീണനത്തിനാണ് ഗവർണർ ശ്രമിക്കുന്നത് (MV Govindan about governor).ഈ പ്രവർത്തി ഗവർണർക്ക് യോജിച്ചതാണോയെന്ന് പരിശോധിക്കണം. സംസ്ഥാനവിരുദ്ധമായ പ്രവർത്തനവും ഭീഷണിയും ഉപയോഗിക്കുന്ന തരത്തിലേക്ക് ഗവർണർ തരം താണു. സാധാരണ പൗരന് പോലും നിരക്കാത്ത പെരുമാറ്റമാണിത്.

ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ 124ാം വകുപ്പ് ചുമത്തിയത് നിയമപരമായി പരിശോധിക്കും (Black flag protest against the governor). ഗവർണറുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. ഗവർണർ അടിമുടി പ്രകോപനം ഉണ്ടാക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഗവണര്‍ക്കെതിരെ പ്രതിഷേധം തുടരും - എംവി ഗോവിന്ദന്‍ : വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഗവർണർ പറയുന്നതും ചെയ്യുന്നതും എല്ലാം ഭരണഘടനാ വിരുദ്ധമാണെന്നും എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം (ഡിസംബര്‍ 12) കണ്ണൂരിൽ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ഗവർണർ പലതും പറയുന്നുണ്ട് ഒന്നും മുഖവിലക്കെടുക്കുന്നില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സെനറ്റ് തെരഞ്ഞെടുപ്പിൽ പോലും ഗവർണർ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ്. അവിടെ ഈ അജണ്ട നടപ്പാക്കാനുള്ള കോർഡിനേറ്റർ ആയാണ് ഗവർണർ പ്രവർത്തിക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റിയിൽ ബിജെപി, ആർഎസ്എസ് സംഘപരിവാർ അനുകൂലികളെ മാത്രം കയറ്റി വിടാനുള്ള ശ്രമമാണ്. കൊലക്കേസ് പ്രതികളുടെ ഭാര്യയെ ഉൾപ്പടെ തിരുകി കയറ്റുകയാണ്. അതിനെതിരെയാണ് സംസ്ഥാനത്തുടനീളം പ്രതിഷേധം നടക്കുന്നത്. രാജ്ഭവന്‍റെ മുന്നിലും പ്രതിഷേധം നടന്നു. പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശം ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവണർക്കെതിരെയുള്ള പ്രതിഷേധം എന്നത് ശുദ്ധ അസംബന്ധം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവണർക്കെതിരെ പ്രതിഷേധം തുടരുമെന്നുപറഞ്ഞ ആദ്ദേഹം പ്രതിഷേധം നിർത്താൻ ഇത് ഫാസിസ്റ്റ് രാജ്യമല്ല എന്നും ജനാധിപത്യ രാജ്യമാണെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷം ഓരോ കാര്യം പറയുകയാണെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ALSO READ:'നടപടി തീക്കളിയാണ്, രാഷ്ട്രീയമായി ചെറുക്കും'; ഗവർണർക്കെതിരെ എം വി ഗോവിന്ദൻ

ALSO READ:'ബിജെപിയെ എതിർക്കാൻ ശേഷിയില്ലാത്ത പ്രാദേശിക പാർട്ടിയായി കോൺഗ്രസ്‌ ചുരുങ്ങി'; എം വി ഗോവിന്ദൻ

ABOUT THE AUTHOR

...view details