തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എംവി ഗോവിന്ദന്‍ സിപിഐ ആസ്ഥാനത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം, സിപിഐ ആസ്ഥാനമായ എംഎന്‍ സ്‌മാരകത്തിലെത്തിയ ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് (സെപ്‌റ്റംബര്‍ 20) രാവിലെയായാരുന്നു സന്ദര്‍ശനം.
ഗവര്‍ണര്‍ക്കെതിരെ 'ഒറ്റക്കെട്ട്': എം.വി ഗോവിന്ദനെ ഊഷ്മളമായി സ്വീകരിച്ച് കാനം - Kanam Rajendran
സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം എംവി ഗോവിന്ദന്‍ കാനം രാജേന്ദ്രനുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്‌ചയാണിത്. സിപിഐ ആസ്ഥാനത്തെത്തിയാണ് ഗോവിന്ദന്‍ കാനത്തെ കണ്ടത്
കാനവുമായി കൂടിക്കാഴ്‌ച നടത്തി എംവി ഗോവിന്ദന്‍; ഗവര്‍ണറെ നേരിടാനെന്ന് സൂചന
പാര്‍ട്ടി സെക്രട്ടറിയായ ശേഷമുള്ള സൗഹൃദ കൂടിക്കാഴ്‌ചയെന്നാണ് വിശദീകരണം. അതേസമയം സര്‍ക്കാരിനെതിരെ പോര്‍വിളിയുമായി രംഗത്തുവന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരിടുന്നത് സംബന്ധിച്ച അനൗപചാരിക ചര്‍ച്ചകള്‍ യോഗത്തിലുണ്ടായെന്നാണ് സൂചന.