കേരളം

kerala

ETV Bharat / state

സുപ്രീം കോടതി വിധി ഗവര്‍ണര്‍ക്കേറ്റ തിരിച്ചടി, രാജിവയ്ക്കണം : എംവി ഗോവിന്ദൻ - MV Govindan Criticizes Governor

MV Govindan Criticizes Governor : ഗവർണർക്കേറ്റ തിരിച്ചടിയാണ്‌ കണ്ണൂർ വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടിയെന്ന്‌ എം വി ഗോവിന്ദൻ

MV Govindan  Governor  Kannur VC appointment  MV Govindan about Governor  കണ്ണൂർ വിസി നിയമനം  സുപ്രീംകോടതി  Supreme Court  ഗവർണർ  എം വി ഗോവിന്ദൻ  ഗവർണർ രാജിവെയ്ക്കണം  Governor should resign  സിപിഎം  CPM
MV Govindan about Governor

By ETV Bharat Kerala Team

Published : Dec 1, 2023, 7:11 PM IST

ഗവർണറുടേത് ഭരണഘടനാ വിരുദ്ധമായ നിലപാടെന്ന്‌ എം വി ഗോവിന്ദൻ

തിരുവനന്തപുരം : കണ്ണൂർ വിസി പുനര്‍നിയമനം (Kannur VC reappointment) റദ്ദാക്കിയ സുപ്രീംകോടതി നടപടി ഗവർണർക്കേറ്റ തിരിച്ചടിയെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan about Governor). ഗവർണറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ വിലയിരുത്തൽ. ഗവർണർക്കെതിരെ സുപ്രീംകോടതിയുടെ നിലപാട് വ്യക്തമായിട്ടും, അത് അദ്ദേഹം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാണ്.

ഗവർണറുടേത് ഭരണഘടനാവിരുദ്ധമായ നിലപാടാണ്. ഗവർണർക്ക് രാഷ്ട്രീയ പ്രവർത്തനമാണ് നന്നാവുക. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന്‍റെ തലേദിവസം ബില്ലുകൾ പ്രസിഡന്‍റിന് അയക്കുന്നത് കോടതിയോടുള്ള അനാദരവാണ്. കണ്ണൂർ വി സി നിയമനത്തിൽ സർക്കാർ വാദം കോടതി തള്ളിയിട്ടില്ല. താൻ റബ്ബർ സ്റ്റാമ്പല്ല എന്ന് പറയുന്നയാൾ ബാഹ്യസമ്മർദ്ദത്തിന് വഴങ്ങിയെന്ന് പറയുന്നത് അപഹാസ്യമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അപ്പീല്‍ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. താൻ സമ്മർദ്ദത്തിലായെന്ന ഗവർണറുടെ വാദം പരിഹാസ്യമാണ്. ഗവർണർ വ്യാജവാദങ്ങളാണ് പറയുന്നത്. ഭരണഘടനാ ബാഹ്യമായ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കണമെന്ന് തന്നെയാണ് അഭിപ്രായമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം എ കെ ജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details