തിരുവനന്തപുരം :രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. വിലക്കയറ്റത്തിനും വര്‍ഗീയതയ്ക്കും എതിരെയാണ് ജാഥ എന്നാണ് കോണ്‍ഗ്രസിന്‍റെ അവകാശവാദം.
ബിജെപി ഭിന്നിപ്പിച്ച ഇന്ത്യന്‍ ജനതയെ യോജിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യം. എന്നാല്‍, ബിജെപി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളെ പൂര്‍ണമായും ജാഥയില്‍ നിന്ന് ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ആറ് ദശാബ്‌ദം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിഴല്‍രൂപം മാത്രമാണ് ഇന്നുള്ളത്. ഈ വസ്‌തുത ആദ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കണമെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.