തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറി കേസില്‍ നല്ല നിലയിലുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, വിജിലന്‍സ് എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ടീമാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി
രണ്ടു, മൂന്ന് വര്‍ഷം മുന്‍പ് ഇടുക്കിയിലെ പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നതിന് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അതിന് വിശദീകരണമായാണ് പുതിയ ഉത്തരവിറക്കിയത്. അതിന്‍റെ മറവിലാണ് ഈ വിദ്യകളൊക്കെ കാട്ടിക്കൂട്ടിയിരിക്കുന്നത്. കേസിലെ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി ദിനപത്രത്തിന്‍റെ ചടങ്ങിലാണ് താന്‍ അവരെ കണ്ടതെന്ന് ഇന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പറഞ്ഞ കാര്യം ശരിയെന്നു വരുത്താന്‍ പി.ടി തോമസ് പലതും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞു.