തിരുവനന്തപുരം:മുട്ടിൽ മരംമുറി ഫയലുകൾ വിവരാവകാശ നിയമപ്രകാരം നല്‍കിയ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി പിന്‍വലിച്ചു. റവന്യു വകുപ്പിലെ അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രിയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിന്‍വലിച്ചത്.
ഫയലുകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രിക്ക് യോഗ്യ അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഏപ്രില്‍ മാസത്തിലാണ് ശാലിനിക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചത്.
ALSO READ:വനം കൊള്ള: സംസ്ഥാനത്ത് നടന്നത് 14 കോടിയുടെ അനധികൃത മരംമുറിയെന്ന് ഇന്‍റലിജൻസ്