കേരളം

kerala

ETV Bharat / state

മുട്ടില്‍ മരംമുറിക്കേസ്; പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ്ഒ ധനേഷ് കുമാര്‍ - DFO Dhanesh Kumar

മരംമുറിക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ എഡിജിപി ശ്രീജിത്തിനാണ് പരാതി നല്‍കിയത്.

muttil rosewood smuggling case  മുട്ടില്‍ മരംമുറിക്കേസ്  ഡിഎഫ്ഒ ധനേഷ് കുമാര്‍  DFO Dhanesh Kumar  പ്രതികളില്‍ നിന്നും ഭീഷണി
മുട്ടില്‍ മരംമുറിക്കേസ്; പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ്ഒ ധനേഷ് കുമാര്‍

By

Published : Aug 26, 2021, 10:04 AM IST

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി ഡിഎഫ്ഒ ധനേഷ് കുമാര്‍. രാജ്യദ്രോഹ കേസില്‍പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി ധനേഷ് കുമാര്‍ പരാതി നല്‍കി. മരംമുറിക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ എഡിജിപി ശ്രീജിത്തിനാണ് പരാതി നല്‍കിയത്.

Also Read: മുഖ്യമന്ത്രിക്ക് വനം മാഫിയ ബന്ധം ; ആരോപണവുമായി കെ സുധാകരൻ

ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തപ്പോഴും പ്രതികള്‍ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയില്‍ ആരോപിക്കുന്നു. മരംമുറി അന്വേഷിച്ച പ്രത്യക സംഘത്തിലെ അംഗമായിരുന്നു ഡിഎഫഒ ധനേഷ് കുമാർ. പ്രതികളുടെ ഭീഷണിക്കെതിരെ തുടര്‍ നടപടികള്‍ക്കായി കോടതിയെ സമീപിക്കാനും ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details