തിരുവനന്തപുരം: വയനാട് വനം കൊള്ള അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഒഴിവാക്കിയ കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ പി.ധനേഷ്‌കുമാറിന്‍റേത് വനം-വന്യജീവി സംരക്ഷണത്തിലെ മികച്ച പ്രവര്‍ത്തന മികവ്. തട്ടിപ്പ് ആദ്യമായി കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത മികവുറ്റ ഈ ഉദ്യോഗസ്ഥനെ മരം മുറി അന്വഷണ സംഘത്തില്‍ നിന്ന് മാറ്റിയ സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കി.
സമ്മര്‍ദങ്ങളെ അതിജീവിച്ച പ്രവര്‍ത്തന മികവ്
2010-12 കാലയളവില്‍ നെല്ലിയാംപതി റേഞ്ച് ഓഫിസറായിരിക്കെ 6000 ഏക്കര്‍ വനഭൂമി കണ്ടെത്തി സര്‍ക്കാരിലേക്ക് നിക്ഷിപ്തപ്പെടുത്തിയ സംഭവം ഈ ഉദ്യാഗസ്ഥന്‍റെ പ്രവര്‍ത്തനം സംസ്ഥാനത്താകമാനമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രശംസ പിടിച്ചു പറ്റുന്നതിനിടയാക്കി. ഉദ്യോഗസ്ഥ-രാഷ്ട്രീയതലത്തിലുയര്‍ന്ന വന്‍ സമ്മര്‍ദങ്ങളെയാണ് അന്ന് ധനേഷ് മറികടന്നത്. ഈ പ്രവര്‍ത്തനത്തിന് 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ ധനേഷ്‌കുമറിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി സമ്മാനിച്ചു. 2006ല്‍ സംസ്ഥാന വനം വകുപ്പിന്‍റെ വന്യ ജീവി സംരക്ഷണത്തിനുള്ള മികച്ച അംഗീകരം ലഭിച്ചു.
മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍ ജേതാവ്
അന്തര്‍ സംസ്ഥാന ചന്ദന കൊള്ളക്കാരെ പിടികൂടി നിയമത്തിനു മുന്നിലെത്തിച്ചതിന് 2007ല്‍ മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍ ലഭിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റ് ഓഫ് ഇന്ത്യയുടെ കടുവാ സംരക്ഷണ അവാര്‍ഡ് 2006ല്‍ ലഭിച്ചു. 2006ല്‍ മികച്ച വന സംരക്ഷകനുള്ള മീഡിയ ക്ലബ് അവാര്‍ഡ് കവയിത്രി സുഗതകുമാരിയില്‍ നിന്ന് സ്വീകരിച്ചു. 2010 മികച്ച വനം-വന്യ ജീവി പ്രവര്‍ത്തകനുള്ള രാമു കാര്യാട്ട് കര്‍മാദയ പുരസ്‌കാരം നടന്‍ സുരേഷ് ഗോപി സമ്മാനിച്ചു. വിഖ്യാതമായ സാംഗ്ച്വറി ഏഷ്യ അവാര്‍ഡ് 2012ല്‍ നേടി.
ഒഴിവാക്കിയത് കാരണമില്ലാതെ
വനം വകുപ്പില്‍ പ്രവേശിച്ചതു മുതല്‍ വനം വന്യജീവി സംരക്ഷണത്തിനും വനം കൈയേറ്റത്തിനുമെതിരെ ധനേഷ്‌കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് വകുപ്പിനുമപ്പുറുമള്ള പ്രശസ്തി ധനേഷ്‌കുമാറിന് നേടിക്കൊടുത്തത്. ഇത്രയേറെ പ്രവര്‍ത്തന മികവുള്ള ഉദ്യോഗസ്ഥനെയാണ് 100 കോടി രൂപയിലേറെ വിലമതിക്കുന്ന തട്ടിപ്പ് അന്വഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയ ശേഷം കാരണമില്ലാതെ മാറ്റുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് വനം മന്ത്രിയുടെ പ്രതികരണം.
READ MORE:മുട്ടില്‍ മരം മുറിക്കേസ്; ഡി.എഫ്.ഒ ധനേഷ് കുമാറിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി