തിരുവനന്തപുരം:തൊഴിൽ പ്രശ്നത്തിൽ മുത്തൂറ്റ് മാനേജ്‌മെന്‍റ് സർക്കാരിനെ അങ്ങേയറ്റം വെല്ലുവിളിക്കുകയാണെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്‌ണൻ. എന്നിട്ടും സർക്കാർ സംയമനം പാലിക്കുന്നു.
മുത്തൂറ്റ് മാനേജ്‌മെന്‍റ് സർക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് തൊഴിൽ മന്ത്രി - വാഹനത്തിനു നേരെ കല്ലേറ്
മുത്തൂറ്റ് എം.ഡിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായ സംഭവം പരിശോധിക്കുമെന്നും മന്ത്രി ടി.പി.രാമകൃഷ്‌ണൻ
![മുത്തൂറ്റ് മാനേജ്‌മെന്‍റ് സർക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് തൊഴിൽ മന്ത്രി Muthoot management Labor Minister Muthoot management is challenging government മുത്തൂറ്റ് മാനേജ്‌മെന്‍റ് മുത്തൂറ്റ് എം.ഡി വാഹനത്തിനു നേരെ കല്ലേറ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5622756-thumbnail-3x2-labour22.jpg)
മുത്തൂറ്റ്
തൊഴിലാളി പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടു. ഇനിയും ഇടപെടാൻ തയ്യാറാണ്. ഇരുകൂട്ടരും യോജിച്ചു പോകണമെന്നാണ് സർക്കാർ നിലപാട്. മാനേജ്മെന്‍റിന്‍റേത് അനുകൂല നിലപാടല്ല. മുത്തൂറ്റ് എം.ഡിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായ സംഭവം പരിശോധിക്കും. തൊഴിൽ പ്രശ്‌നത്തിൽ സർക്കാർ നടത്തിയ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിക്കുകയാണുണ്ടായതെന്നും മന്ത്രി രാമകൃഷ്‌ണൻ പറഞ്ഞു.
സർക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് തൊഴിൽ മന്ത്രി