കേരളം

kerala

ETV Bharat / state

വഖഫ് ബോർഡ് നിയമനം : സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി മത സംഘടനകൾ - വഖഫ് പിഎസ്‌സി നിയമനത്തിനെതിരെ മത സംഘടനകൾ

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിലാണ് പ്രതിഷേധമുയർന്നത്

Religious organizations against Waqf Board Appointment  Religious organizations unite against Waqf Board Appointment to PSC  വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം  വഖഫ് നിയമനം സർക്കാർ തീരുമാനത്തിനെതിരെ മതസംഘടനകൾ  വഖഫ് പിഎസ്‌സി നിയമനത്തിനെതിരെ മത സംഘടനകൾ  Muslim organizations against Waqf Board Appointment
വഖഫ് ബോർഡ് നിയമനം : സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി മത സംഘടനകൾ

By

Published : Apr 20, 2022, 8:40 PM IST

Updated : Apr 20, 2022, 9:45 PM IST

തിരുവനന്തപുരം :വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി മത സംഘടനകൾ. പ്രത്യേക റിക്രൂട്ട്മെന്‍റ് ബോർഡിൻ്റെ ആവശ്യമില്ലെന്നും, മത സംഘടന പ്രതിനിധികളും വഖഫ് ബോർഡും ചേർന്ന നിയമന അതോറിറ്റി വേണമെന്നും മുഖ്യമന്ത്രി തലസ്ഥാനത്ത് വിളിച്ചുചേർത്ത യോഗത്തിൽ ഏകകണ്ഠേന ആവശ്യമുയർന്നു.

മറ്റ് സംസ്ഥാനങ്ങളും ഇതേ നിലപാട് സ്വീകരിക്കുമെന്നും സമസ്‌ത നേതാവ് അബ്‌ദുൽ സമദ് പൂക്കോട്ടൂർ പറഞ്ഞു. വിഷയം അനുഭാവപൂർവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്ന്‌ മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

വഖഫ് ബോർഡ് നിയമനം : സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി മത സംഘടനകൾ

READ MORE: വഖഫ് നിയമനം; മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

അതേസമയം നിയമനം എങ്ങനെ നടന്നാലും സുതാര്യത വേണമെന്ന് കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം വഖഫ് സ്വത്തുക്കളും സുന്നികളുടേതാണ്. ഇതുവരെ ബോർഡിൽ ഉണ്ടായിരുന്നത് പക്ഷപാതിത്വമാണ്. അതിൽ മാറ്റം വരണം.

കഴിവുള്ള ഉദ്യോഗസ്ഥർ വരാൻ എന്ത് സംവിധാനമാണോ അത് കൊണ്ടുവരാം. മുസ്ലിങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 11 സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്.

Last Updated : Apr 20, 2022, 9:45 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details