കേരളം

kerala

ETV Bharat / state

കോൺഗ്രസിനെതിരെ മുസ്ലീം ലീഗ് മുഖപത്രത്തിൽ മുഖപ്രസംഗം - muslim league stand on congress news

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അനിവാര്യമായ തീരുമാനങ്ങൾ എടുക്കണമെന്ന് ചന്ദ്രികയുടെ മുഖപ്രസംഗം ആവശ്യപ്പെടുന്നു.

കോൺഗ്രസിനെതിരെ മുസ്ലീം ലീഗ് മുഖപത്രം  കോൺഗ്രസിനെതിരെ ചന്ദ്രികയുടെ മുഖപ്രസംഗം  ചന്ദ്രികയുടെ മുഖപ്രസംഗം  കോൺഗ്രസിനെതിരെ വിമർശനവുമായി ഘടകക്ഷി  കോൺഗ്രസിനെതിരെ ചന്ദ്രിക  കേൺഗ്രസിനെതിരെ മുസ്ലീം ലീഗ്  chandrika daily aganist congress  muslim league aganist congress  opposition leader discussions news  muslim league aganist congress news  muslim league stand on congress news  muslim league news
കോൺഗ്രസിനെതിരെ മുസ്ലീം ലീഗ് മുഖപത്രത്തിന്‍റെ മുഖപ്രസംഗം

By

Published : May 22, 2021, 10:42 AM IST

തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിലുണ്ടാകുന്ന കാലതാമസവും താഴെത്തട്ടിലെ പാർട്ടിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന പാളിച്ചകളും സംഘടനാ സംവിധാനത്തിലെ പിഴവുകളും പരാമർശിക്കുന്നതാണ് മുഖപ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിലും വിമർശനമുണ്ട്.

കേരള കോൺഗ്രസ്-എം വിട്ടുപോയതും മുസ്ലിം ലീഗിൻ്റെ സീറ്റുകൾ മൂന്നെണ്ണം കുറഞ്ഞതും 0.66 ശതമാനം വോട്ടുകൾ കൂടിയിട്ടും മുന്നണിയുടെ തിരിച്ചുവരവിനെ തുണച്ചില്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കോൺഗ്രസിൻ്റെ ദേശീയതലത്തിലുള്ള തിരിച്ചുവരവിന് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ള തിരുത്തൽ നടപടികൾ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ കൂടി പശ്ചാത്തലത്തിൽ അനിവാര്യമാണെന്നാണ് ചന്ദ്രികയുടെ മുഖപ്രസംഗം പറയുന്നത്.

വിമർശനം

കോൺഗ്രസിനകത്ത് മുതിർന്ന നേതാക്കൾ പരസ്‌പരം അഭിപ്രായ ഭിന്നത തുറന്നു പ്രകടിപ്പിച്ചു തുടങ്ങിയിട്ട് ഏറെ നാളായി. നേതൃത്വത്തിനെതിരെ 23 മുതിർന്ന നേതാക്കൾ ഉൾപ്പെട്ട പ്രത്യേക ഗ്രൂപ്പ് പരസ്യമായി രംഗത്തുവന്നു. പാർലമെൻ്റിൽ വിടവാങ്ങൽ പ്രസംഗം നടത്തവേ പ്രധാനമന്ത്രി മോദിയെ ഗുലാം നബി ആസാദ് പ്രകീർത്തിച്ചത് പ്രതിപക്ഷ ധർമത്തിലും ജനാധിപത്യത്തിലും നിരക്കുന്നതായില്ല. പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും പാർട്ടിക്കും പ്രതിപക്ഷത്തിനും പ്രയോജനകരമല്ലെന്നും ലീഗ് മുഖപത്രം ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെയും ആർഎസ്എസിൻ്റെയും കരങ്ങളിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിച്ചെടുക്കേണ്ട നിർണായക ഘട്ടമാണിതെന്ന് മനസ്സിലാക്കിയവർ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും ഓർമ്മപ്പെടുത്തലുണ്ട്. വരാനിരിക്കുന്ന അഞ്ചുവർഷം ഇടതുമുന്നണിയെയും ബിജെപിയെയും ഒരുമിച്ച് നേരിടുന്നതിനുള്ള ദ്വിമുഖ തന്ത്രത്തിൽ അധിഷ്ഠിതമായ ഭഗീരഥ ശ്രമമാണ് പ്രതിപക്ഷത്തിന് മുന്നിലുള്ളത്.

താഴേത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനം വേണ്ടത്ര ശോഭിക്കുന്നില്ലെന്ന പരാതികൾക്ക് പരിഹാരം ഉണ്ടാകണം. അതിന് നേതൃത്വം മാതൃക കാട്ടണം. മുകളിൽനിന്നുള്ള തീരുമാനത്തിനപ്പുറം ജനാധിപത്യരീതിയിൽ കീഴ്ത്തട്ടിൽ നിന്നുള്ള തുറന്ന ആശയവിനിമയവും സംഘടനാരീതിയും വരണമെന്നും ലീഗ് മുഖപത്രം കോൺഗ്രസിനെ ഓർമിപ്പിക്കുന്നു.

ABOUT THE AUTHOR

...view details