മുസ്ലിം ലീഗ് അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്‍റ് അന്തരിച്ചു - Muslim League
ഷാനി നിവിഹാരിൽ പൂവച്ചൽ ബഷീറാണ് (70)അന്തരിച്ചത്. അരുവിക്കര നിയോജക മണ്ഡലത്തിലെയും തിരുവനന്തപുരം ജില്ലയിലെയും മുസ്ലിം ലീഗിന്‍റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച മുതിർന്ന നേതാവാണ്.
തിരുവനന്തപുരം: യു ഡി എഫ് അരുവിക്കര നിയോജക മണ്ഡലം കൺവീനറും, മുസ്ലിം ലീഗ് അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്‍റുമായ പൂവച്ചൽ ഷാനി നിവിഹാരിൽ പൂവച്ചൽ ബഷീർ (70) അന്തരിച്ചു.കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞ അദ്ദേഹം രോഗ മുക്തനായിരുന്നു. തുടർന്ന് ശനിയാഴ്ച വൈകി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. കേരള അറബിക്ക് ടീച്ചേർസ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ്, യു ഡി എഫ് അരുവിക്കര മണ്ഡലം കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. അരുവിക്കര നിയോജക മണ്ഡലത്തിലെയും തിരുവനന്തപുരം ജില്ലയിലെയും മുസ്ലിം ലീഗിന്‍റെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച മുതിർന്ന നേതാവാണ്.
ഭാര്യ അസുമ ബീവി മക്കൾ.- ഷാനിത, ഷാജില, അൻസാരി മരുമക്കൾ -പ്രേം, നവാസ്, ഷഫീന