മാന്യതയുണ്ടെങ്കിൽ ജലീൽ രാജിവക്കണമെന്ന് മുസ്ലിംലീഗ് - മുസ്ലിംലീഗ്
മന്ത്രി കെ.ടി ജലീലിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് തെളിയുന്നതെന്നും വില കുറഞ്ഞ ന്യായങ്ങളാണ് കെ.ടി ജലീൽ പറയുന്നതെന്നും കെ.പി.എ മജീദ് ആരോപിച്ചു.
![മാന്യതയുണ്ടെങ്കിൽ ജലീൽ രാജിവക്കണമെന്ന് മുസ്ലിംലീഗ് Kl-mpm-kpa majeed minister KT Jaleel Muslim league മുസ്ലിംലീഗ് മാന്യത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8774857-1062-8774857-1599902765573.jpg)
മാന്യതയുണ്ടെകിൽ ജലീൽ രാജിവെക്കണമെന്ന് മുസ്ലിംലീഗ്
മലപ്പുറം: മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്‌ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. മാന്യതയുണ്ടെങ്കിൽ ജലീൽ രാജിവക്കണമെന്നും വൈകുംതോറും സി.പി.എമ്മിൻ്റെ മുഖം വികൃതമാകുമെന്നും കെ.പി.എ മജീദ് പറഞ്ഞു. മന്ത്രി കെ.ടി ജലീലിന് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് തെളിയുന്നതെന്നും വില കുറഞ്ഞ ന്യായങ്ങളാണ് കെ.ടി ജലീൽ പറയുന്നതെന്നും കെ.പി.എ മജീദ് ആരോപിച്ചു.
മാന്യതയുണ്ടെങ്കിൽ ജലീൽ രാജിവെക്കണമെന്ന് മുസ്ലിംലീഗ്