തിരുവനന്തപുരം: എൺപതാം പിറന്നാൾ നിറവില്‍ നില്‍ക്കുന്ന ഗാനഗന്ധർവ്വൻ യേശുദാസിന് ആശംസകൾ അറിയിച്ച് ഗാനരചയിതാവ് ബിച്ചു തിരുമല. യേശുദാസ് ലോകഗായകനെന്ന് ബിച്ചു തിരുമല പറഞ്ഞു. മതേതരമായ ദൈവവിശ്വാസമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ മഹത്വം. ഗാനഗന്ധർവന്‍റെ എൺപതാം ജന്മദിനത്തിൽ ഓർമ്മകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
യേശുദാസ് ലോക ഗായകന്‍: ബിച്ചു തിരുമല - ബിച്ചു തിരുമല
എൺപതാം വയസിലും ശബ്ദം ഇത്ര മധുരമായി നിലനിർത്താൻ യേശുദാസിനു മാത്രമേ സാധിക്കൂവെന്ന് ബിച്ചു തിരുമല പറഞ്ഞു.
ഗാനഗന്ധർവ്വന് ആശംസയറിയിച്ച് ഗാനരചയിതാവ് ബിച്ചു തിരുമല
എൺപതാം വയസിലും ശബ്ദം ഇത്ര മധുരതരമായി നിലനിർത്താൻ യേശുദാസിനു മാത്രമേ സാധിക്കൂ. എല്ലാത്തരം ഭാവപ്പകർപ്പും സ്വരപ്പകർപ്പും അദ്ദേഹത്തിന് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. 1970കൾ മുതൽ യേശുദാസിന്‍റെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവഹിച്ച ബിച്ചു തിരുമല അദ്ദേഹത്തിനൊപ്പം പാടിയ അപൂർവാനുഭവവും പങ്കുവച്ചു.