തിരുവനന്തപുരം:മ്യൂസിയം പരിസരത്ത് പ്രഭാത സവാരി നടത്തുന്നതിനിടെ യുവതിയെ ആക്രമിച്ചതും കുറുവന്‍കോണത്തെ വീട്ടിലെത്തി അതിക്രമം നടത്തിയതും ഒരാള്‍ തന്നെയാണെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്നയാളെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. ഇതില്‍ നിന്നാണ് കേസ് സംബന്ധിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചത്.
കഴിഞ്ഞ ബുധനാഴ്‌ച (ഒക്‌ടോബര്‍ 26) പുലര്‍ച്ചെയാണ് മ്യൂസിയത്തിന് സമീപം യുവതി ആക്രമണത്തിന് ഇരയായത്. അന്നേ ദിവസം തന്നെയാണ് കുറവന്‍കോണത്തെ വീട്ടിലും അതിക്രമം നടന്നത്. സംഭവത്തില്‍ അന്വേഷണം നടന്നിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല.