തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആക്രമണം നടത്തിയ പ്രതി മോഷണത്തിനും ശ്രമിച്ചെന്ന് സംശയം. മ്യൂസിയം വളപ്പില്‍ കടന്ന് യുവതിയെ കടന്നുപിടിച്ച പ്രതിയാണ് കുറവൻകോണത്തെ വീട്ടിൽ മോഷണ ശ്രമം നടത്തിയതെന്നാണ് സംശയമുയരുന്നത്. സംഭവം നടന്ന ബുധനാഴ്‌ച പുലര്‍ച്ചെ കുറവന്‍കോണം ഭാഗത്ത് പ്രതി ചുറ്റികയുമായെത്തി വീടിന്‍റെ പൂട്ട് തല്ലി തകര്‍ക്കാന്‍ ശ്രമിച്ചതായാണ് സൂചന.
ദൃശ്യങ്ങൾ സാക്ഷി: മോഷണ ശ്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിലുള്ളയാളാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് മ്യൂസിയത്ത് ആക്രമണത്തിനിരയായ യുവതിയും തിരച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ കുറവന്‍കോണത്തെ കൂടുതല്‍ വീടുകളില്‍ മോഷണ ശ്രമം നടത്തിയെന്നും പരാതിയുണ്ട്.