തിരുവനന്തപുരം:മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച കേസിലെ പ്രതി സന്തോഷ് കുമാറിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോടതിയില്‍ അപേക്ഷ നല്‍കിയതിന് ശേഷമാകും ജയിലിലെത്തി മ്യൂസിയം പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുക. പ്രതി സന്തോഷാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇന്ന് തന്നെ പ്രൊഡക്ഷൻ വാറണ്ടും കസ്റ്റഡി അപേക്ഷയും നൽകി സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കും. തുടർന്ന് മ്യൂസിയത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. സന്തോഷിനെതിരെ സമാനമായ നിരവധി പരാതികൾ ഉണ്ടെന്നാണ് വിവരം.