കേരളം

kerala

ETV Bharat / state

തലസ്ഥാന നഗരിക്ക് ആശ്വാസം പകർന്ന് മ്യൂസിയവും മൃഗശാലയും - reopened

അലസതയിലായിരുന്ന മൃഗങ്ങൾ ഉഷറായി, അവരെ കണ്ട കുരുന്നുകൾക്കും കൗതുകം

തിരുവനന്തപുരം  മ്യൂസിയം  മൃഗശാല  കോവിഡിന് ശേഷം തുറന്നു  Museum and Zoo in trivandrum  reopened  after Covid 189
തലസ്ഥാന നഗരിക്ക് ആശ്വാസം പകർന്ന് മ്യൂസിയവും മൃഗശാലയും തുറന്നു

By

Published : Nov 4, 2020, 5:56 PM IST

Updated : Nov 5, 2020, 5:10 PM IST

തിരുവനന്തപുരം: ഏഴ് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മ്യൂസിയവും മൃഗശാലയും ഒക്കെ തുറന്നതോടെ വലിയ ആവേശത്തിലാണ് സഞ്ചാരികളും തലസ്ഥാന വാസികളും. നിരവധി പേരാണ് ആദ്യ ദിവസം തന്നെ മൃഗശാലയിലേക്കും മ്യൂസിയത്തിലേക്കും എത്തിയത്. കൊവിഡിനെത്തുടർന്ന് വീട്ടിൽ മാത്രം ഒതുങ്ങിപ്പോയവർക്കെല്ലാം പുതുജീവൻ കിട്ടിയ സന്തോഷമാണ്.

അലസതയിലായിരുന്ന മൃഗങ്ങളും ഉഷറായി. അവരെ കണ്ട കുരുന്നുകൾക്കും കൗതുകം. വ്യായമാത്തിനും നടക്കാനും ഒക്കെയായി മ്യൂസിയം വളപ്പിലും നിരവധി പേർ എത്തുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു മാത്രമാണ് പ്രവേശനം. മാസ്ക്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. നേപ്പിയർ മ്യൂസിയത്തിൽ 26 പേർക്കും ,ആർട്ട് ഗ്യാലറിയിൽ 20 പേർക്കുമാണ് ഒരേ സമയം പ്രവേശനം. മൃഗശാലയിലെ സന്ദർശകരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ല. എങ്കിലും സാമൂഹിക അകലം ഉറപ്പാക്കും. മ്യൂസിയം വളപ്പിൽ പുലർച്ചെ 4.45 മുതൽ രാത്രി പത്ത് വരെ സന്ദർശകർക്ക് അനുമതിയുണ്ട്.

Last Updated : Nov 5, 2020, 5:10 PM IST

ABOUT THE AUTHOR

...view details