തിരുവനന്തപുരം:ആസ്വാദകർക്ക് വേറിട്ട അനുഭവം സമ്മാനിച്ച് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ കവിതകളുടെ ദൃശ്യാവിഷ്‌കാരം. സി.പി.എം ജില്ല സമ്മേളനത്തിന് മുന്നോടിയായി നെയ്യാറ്റിൻകര ധനുവച്ചപുരത്ത് സംഘടിപ്പിച്ച സെമിനാറിലാണ് പരിപാടി അവതരിപ്പിച്ചത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനെതിരായ 'കനൽ പൊട്ടി'ന്‍റെ ദൃശ്യാവിഷ്കാരമായിരുന്നു ആദ്യം. രക്തസാക്ഷി, ബാഗ്‌ദാദ്, കണ്ണട, മനുഷ്യനാകണം, തുടങ്ങി കവിയുടെ ശ്രദ്ധേയ കവിതകളെല്ലാം വേദിയിൽ ദൃശ്യഭംഗിയോടെ അവതരിപ്പിച്ചു.