കേരളം

kerala

ETV Bharat / state

ഇരട്ടക്കൊലപാതകം: കോൺഗ്രസിന് കുരുക്ക്, പ്രതിരോധം തീർത്ത് സർക്കാർ - Murder of two DYFI activists in Venjaramood

കൊലപാതകം, കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്നും സ്ഥലം എം.പി അടൂര്‍ പ്രകാശിന്‍റെ അറിവോടെയാണ് കൊലപാതകമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ പ്രതികരിച്ചത് അതീഗ ഗൗരവമുള്ളതാണ്. സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും പ്രാദേശിക ഗുണ്ടാ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം.

Murder of two DYFI activists in Venjaramood
ഇരട്ടക്കൊലപാതകം: കോൺഗ്രസിന് കുരുക്ക്, പ്രതിരോധം തീർത്ത് സർക്കാർ

By

Published : Aug 31, 2020, 2:14 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതക വാർത്തയാണ് തിരുവോണ നാളില്‍ കേരളത്തെ കാത്തിരുന്നത്. കേസില്‍ കോൺഗ്രസ് പ്രവർത്തകർ പൊലീസ് പിടിയിലാകുമ്പോൾ, സ്വർണക്കടത്ത് കേസ്, പിഎസ്‌സി നിയമനം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് സംഭവിക്കുന്നത്.

കൊലപാതകം, കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്നും സ്ഥലം എം.പി അടൂര്‍ പ്രകാശിന്‍റെ അറിവോടെയാണ് കൊലപാതകമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ പ്രതികരിച്ചത് അതീഗ ഗൗരവമുള്ളതാണ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ അറിവോടെയാണ് സംഭവമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൊലപാതകത്തില്‍ പ്രതികരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കിലൂടെയും പ്രതികരിച്ചു. ഇതോടെ കോൺഗ്രസ് ശരിക്കും പ്രതിരോധത്തിലായി. എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും പ്രാദേശിക ഗുണ്ടാ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം.

കൊലപാതകത്തിലെ പ്രതികളെ പൊലീസ് പിടികൂടി മണിക്കൂറുകൾക്കകം പട്ടം പി.എസ്.സി ആസ്ഥാനത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പട്ടിണി സമരത്തിനു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് സിപിഎം തീരുമാനമെന്നതിന്‍റെ സൂചനയാണ്. കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കോൺഗ്രസ് വെഞ്ഞാറമൂട് കൊലപാതകത്തില്‍ മറുപടി പറയേണ്ടി വരും. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് സർക്കാരിനെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ശരിക്കും രാഷ്ട്രീയ കുരുക്കാകും.

ABOUT THE AUTHOR

...view details