തിരുവനന്തപുരം: നെടുമങ്ങാട് വാളികോടിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.വാളികോട് പനക്കൽ ശ്രീവത്സത്തിൽ സതീശൻ നായരുടെ ഭാര്യ ഷീജയെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കൈ ഞരമ്പ് മുറിച്ച് അവശനിലയിലായിരുന്നു സതീശൻ നായർ.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
വാളികോട് പനക്കൽ ശ്രീവത്സത്തിൽ സതീശൻ നായരുടെ ഭാര്യ ഷീജയെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കൈ ഞരമ്പ് മുറിച്ച് അവശനിലയിലായിരുന്നു സതീശൻ നായർ.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഷീജയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read:കരിപ്പൂർ വിമാനത്താവളത്തിൽ 36 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമിശ്രിതം പിടികൂടി