കേരളം

kerala

ETV Bharat / state

ഗവര്‍ണര്‍ സംസാരിക്കുന്നത് ഭീഷണിയുടെ സ്വരത്തിലെന്ന് കെ. മുരളീധന്‍ - തിരുവനന്തപുരം

കേരളത്തിന്‍റെ വികാരം മനസിലാക്കി ഗവര്‍ണര്‍ രാജിവച്ച് ഒഴിയണമെന്ന് കെ. മുരളീധന്‍

K. Muralitharan  കെ. മുരളീധന്‍  പൗരത്വ ഭേദഗതി നിയമം  കേരള ഗവര്‍ണര്‍  Governor of Kerala  തിരുവനന്തപുരം  thiruvananthapuram news
ഗവര്‍ണര്‍ സംസാരിക്കുന്നത് ഭീഷണിയുടെ സ്വരത്തിലെന്ന് കെ. മുരളീധന്‍

By

Published : Dec 31, 2019, 7:00 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നത് ഭീഷണിയുടെ സ്വരത്തിലെന്ന് കെ. മുരളീധരന്‍. കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിന്‍റെ ഉദ്‌ഘാടന വേദിയില്‍ ഗവര്‍ണര്‍ പെരുമാറിയത് മാന്യമായല്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടയില്‍ ഗവര്‍ണര്‍ എടുത്ത്‌ ചാടി അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു.

ഗവര്‍ണര്‍ സംസാരിക്കുന്നത് ഭീഷണിയുടെ സ്വരത്തിലെന്ന് കെ. മുരളീധന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ 20 എം.പിമാരും പാര്‍ലമെന്‍റിൽ വോട്ട് ചെയ്‌തു. കേരളത്തിന്‍റെ ഈ വികാരം മനസിലാക്കി ഗവര്‍ണര്‍ രാജിവച്ച് ഒഴിയണം. അല്ലെങ്കില്‍ പോകുന്ന എല്ലായിടത്തും കരിങ്കൊടി കാണിക്കുന്ന അവസ്ഥയുണ്ടാകും. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതിനെ കുറിച്ച് യുഡിഎഫ് അലോചിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details