കേരളം

kerala

ETV Bharat / state

യു.എ.പി.എയില്‍ പിണറായിക്ക് ഉത്തരംമുട്ടിയെന്ന് വി മുരളീധരന്‍

രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സി പി എം പ്രവർത്തകരുടെ അറസ്റ്റെന്നും വി.മുരളീധരൻ ട്വിറ്ററിൽ കുറിച്ചു

മാവോയിസ്റ്റ് ബന്ധം: നിയമ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വി.മുരളീധരൻ

By

Published : Nov 3, 2019, 10:50 AM IST

Updated : Nov 3, 2019, 11:40 AM IST

തിരുവനന്തപുരം:കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് പേർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.മുരളീധരൻ.

കേന്ദ്ര സർക്കാരിനെ യുഎപിഎ ചുമത്തിയതിന്‍റെ പേരിൽ ആക്രമിക്കുന്ന പിണറായിക്ക് ഇപ്പോൾ സ്വന്തം മുന്നണിക്ക് മുന്നിൽ പോലും ഉത്തരം മുട്ടിയിരിക്കുന്നെന്നും രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സി പി എം പ്രവർത്തകരുടെ അറസ്റ്റെന്നും വി.മുരളീധരൻ ഫേസ് ബുക്കിൽ കുറിച്ചു.

വി.മുരളീധരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

കുറ്റപത്രം സമർപ്പിക്കും മുമ്പ് പ്രോസിക്യൂഷൻ അനുമതി നൽകാതിരിക്കുകയെന്ന കുബുദ്ധിയാണ് ഇപ്പോൾ ആലോചനയിലെന്ന് കേൾക്കുന്നു. ഇടത് സർക്കാരിന്‍റെ നയത്തിനനുസരിച്ച് പൊലീസിനെ ചങ്ങലയിലാക്കി ഈ കേസ് തേച്ചുമാച്ച് കളയുകയുമാകാമെന്നും വി.മുരളീധരൻ കുറിച്ചു. ഏതായാലും, വേട്ടയ്ക്കിറങ്ങിയ പിണറായി വിജയന്, മാവോയിസ്റ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയെന്നുള്ള തിരിച്ചറിവുണ്ടായാല്‍ നല്ലതെന്നും മുരളീധരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് വി.മുരളീധരന്‍റെ വിമര്‍ശനം.

Last Updated : Nov 3, 2019, 11:40 AM IST

ABOUT THE AUTHOR

...view details