തിരുവനന്തപുരം:പരസ്‌പരം കാലുവാരുന്ന രീതി കോൺഗ്രസിൽ ഇല്ലാതായാൽ മാത്രമേ ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാൻ കഴിയുകയുള്ളൂവെന്ന് കെ.മുരളീധരൻ എം.പി. നേമത്ത് മത്സരിക്കാനെത്തിയപ്പോൾ പലയിടത്തും കമ്മിറ്റികൾ പോലുമില്ലായിരുന്നുവെന്നും പാർട്ടിയുണ്ടാക്കിയാണ് മത്സരിച്ചതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഒരു സ്ഥാനാർഥി വന്നാൽ എങ്ങനെ ശരിയാക്കാമെന്നാണ് ചിലരുടെ ചിന്ത. ഈ ചിന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും വാരുമ്പോൾ സുന്ദരമായി തോൽക്കും. ഇത് മാറിയാൽ മാത്രമേ പാർട്ടിക്ക് വിജയിക്കാൻ കഴിയുകയുള്ളൂ എന്നും മുരളീധരൻ പറഞ്ഞു.