തിരുവനന്തപുരം: ആത്മീയതയുടെയും സംസ്‌കാരത്തിന്‍റെയും കേന്ദ്രമായി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപവും 1927 ന് ശേഷം ആദ്യമായി നടക്കുന്ന ജലജപവും ആരംഭിച്ചു. ഇതോടെ ഋഗ്, യജുർ, സാമ വേദമന്ത്രങ്ങളാൽ ക്ഷേത്രാന്തരീക്ഷം മുഖരിതമായി.
വേദമന്ത്ര മുഖരിതമായി പത്മനാഭ സന്നിധി; മുറജപവും ജലജപവും ആരംഭിച്ചു - ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
മുറജപത്തോടനുബന്ധിച്ച് ദേശീയ തലത്തിലുള്ള പണ്ഡിതന്മാരുടെ വേദിക് സെമിനാർ സംഘടിപ്പിക്കും
പത്മനാഭ
മുറജപത്തോടനുബന്ധിച്ച് ദേശീയ തലത്തിലുള്ള പണ്ഡിതന്മാരുടെ വേദിക് സെമിനാർ സംഘടിപ്പിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ പറഞ്ഞു. 1947 ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആരംഭിച്ച മുറജപത്തിനായി ഭക്തരുടെ പ്രവാഹം തുടരുകയാണ്.
എല്ലാ ദിവസവും ക്ഷേത്രനടയിൽ ശാസ്‌ത്രീയ-നൃത്ത-സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖരാണ് ഓരോ ദിവസത്തെയും കലാപരിപാടികൾ അവതരിപ്പിക്കുന്നത്. നാടിന്‍റെ സമൃദ്ധിയും രക്ഷയുമാണ് മുറജപവും ജലജപവും നൽകുന്നതെന്നാണ് വിശ്വാസം.
Last Updated : Nov 24, 2019, 6:19 PM IST