ഇടുക്കി: ലക്ഷങ്ങൾ മുടക്കിയാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ശാന്തിവനമെന്ന പേരില്‍ ശ്‌മശാനം സ്ഥാപിച്ചത്. നടത്തിപ്പിനായി ശ്‌മശാനം മൂന്നാർ പഞ്ചായത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ മൂന്നാർ പഞ്ചായത്ത് ശ്‌മശാന നടത്തിപ്പ് കൃത്യമായി നിർവഹിച്ചിരുന്നു.
മൂന്നാർ പഞ്ചായത്തിന് വേണ്ടാത്ത ശ്‌മശാനം, പക്ഷേ നാട്ടുകാർക്ക് വേണം - ശാന്തിവനം ശ്‌മാശനം
തോട്ടം മേഖലയില്‍ അടക്കം സാധാരണക്കാർക്ക് കുറഞ്ഞ ചെലവില്‍ മൃതദേഹം ദഹിപ്പിക്കുന്നതിനായാണ് മൂന്നാർ സൈലന്‍റ് വാലി റോഡിൽ ശാന്തിവനം എന്ന പേരില്‍ ശ്‌മശാനം സ്ഥാപിച്ചത്
![മൂന്നാർ പഞ്ചായത്തിന് വേണ്ടാത്ത ശ്‌മശാനം, പക്ഷേ നാട്ടുകാർക്ക് വേണം munnar shanthivanam cemetery issue shanthivanam cemetery idukki news ഇടുക്കി വാർത്തകള്‍ ശാന്തിവനം ശ്‌മാശനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11723782-thumbnail-3x2-l.jpg)
also read:മൂന്നാറിലെ ആട്ടുപാലം തകർന്ന നിലയില്‍ ; യാത്രാ സൗകര്യമില്ലാതെ നാട്ടുകാർ വലയുന്നു
തോട്ടം മേഖലയില്‍ അടക്കം സാധാരണക്കാർക്ക് കുറഞ്ഞ ചെലവില്‍ മൃതദേഹം ദഹിപ്പിക്കുന്നതിനായാണ് മൂന്നാർ സൈലന്‍റ് വാലി റോഡിൽ ശാന്തിവനം എന്ന പേരില്‍ ശ്‌മശാനം സ്ഥാപിച്ചത്. പക്ഷേ ജീവനക്കാരെ പിരിച്ചു വിടുകയും അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താതെയും മൂന്നാർ പഞ്ചായത്ത് ശാന്തിവനത്തെ മറന്നു. ഇതോടെ വർഷങ്ങളായി പ്രവർത്തനം നിലച്ച അവസ്ഥയിലാണ് ശ്‌മശാനം. എന്നാല്‍ കൊവിഡ് അതിവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതു ശ്‌മശാനം പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.