ചുമർചിത്രങ്ങള്‍ക്ക് മേൽ പോസ്റ്റർ; നടപടിയുമായി നഗരസഭ - Municipality took action
പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്‍റെ മതിലിൽ നിന്ന് പോസ്റ്ററുകൾ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിക്കൊണ്ടാണ് നടപടിക്ക് തുടക്കമിട്ടത്
![ചുമർചിത്രങ്ങള്‍ക്ക് മേൽ പോസ്റ്റർ; നടപടിയുമായി നഗരസഭ ചുമർച്ചിത്രങ്ങൾക്കു മേൽ പോസ്റ്റർ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മേയർ കെ. ശ്രീകുമാർ Municipality took action Poster on wall](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5958414-thumbnail-3x2-poster.jpg)
പോസ്റ്റർ
തിരുവനന്തപുരം:നഗരത്തിലെ ചിത്രമതിലുകളിൽ പരസ്യങ്ങളും പോസ്റ്ററുകളും പതിക്കുന്നതിനെതിരെ നഗരസഭ നടപടി തുടങ്ങി. നഗര സൗന്ദര്യവൽക്കരണത്തിന്‍റെ ഭാഗമായി പ്രമുഖ കലാകാരന്മാർ വരച്ച ആർട്ടീരിയ ചിത്രങ്ങൾക്ക് പുറമെയാണ് പോസ്റ്റർ പതിച്ചിരുന്നത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്‍റെ മതിലിൽ നിന്ന് പോസ്റ്ററുകൾ നീക്കം ചെയ്ത് കഴുകി വൃത്തിയാക്കിക്കൊണ്ടാണ് നടപടിക്ക് തുടക്കമിട്ടത്. മേയർ കെ. ശ്രീകുമാർ നേതൃത്വം നൽകി.
ചുമർച്ചിത്രങ്ങൾക്കു മേൽ പോസ്റ്റർ; നടപടിയുമായി നഗരസഭ