കേരളം

kerala

ETV Bharat / state

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ പാലാ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി - KPCC President

യാഥാർഥ്യ ബോധത്തോടെയുളള സമീപനം കേരള കോൺഗ്രസിൽ(ജേക്കബ് ) നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

കുട്ടനാട്  ഉപതെരഞ്ഞെടുപ്പ്  കുട്ടനാട് ഉപതെരഞ്ഞെടുപ്പ്  പാലാ  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  മുല്ലപ്പള്ളി രാമചന്ദ്രൻ  kuttanad by election  kuttanad  pala election  KPCC President  mullapilly ramachandran
കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ പാലാ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് മുല്ലപ്പിള്ളി രാമചന്ദ്രൻ

By

Published : Feb 21, 2020, 2:38 PM IST

തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ പാലാ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിളർപ്പ് ഒഴിവാക്കണമെന്ന് ഇരുകൂട്ടരോടും ആവശ്യപ്പെട്ടിരുന്നു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും യുഡിഎഫാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. യാഥാർഥ്യ ബോധത്തോടെയുളള സമീപനം കേരള കോൺഗ്രസിൽ(ജേക്കബ് ) നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details