കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാര്‍ മരംമുറി: സര്‍ക്കാര്‍ വാദം പൊളിയുന്നു, പരിശോധനയുടെ തെളിവുകള്‍ പുറത്ത് - എം.കെ സ്റ്റാലിന്‍

ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ സ്ഥലത്ത് 2021 ജൂണ്‍ 11 ന് പരിശോധന നടത്തിയതിന്‍റെ തെളിവുകള്‍ പുറത്തുവന്നു. ഈ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലാണ് മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവിലേക്ക് സര്‍ക്കാര്‍ എത്തിയത്.

Mullapperiyar tree cutting order  Mullapperiyar  tree cutting order  മുല്ലപ്പെരിയാര്‍  കേരള സര്‍ക്കാര്‍  മരംമുറി ഉത്തരവ്  kerala government  തമിഴ്‌നാട്  എം.കെ സ്റ്റാലിന്‍  സ്റ്റാലിന്‍
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ്: സര്‍ക്കാര്‍ വാദം പൊളിയുന്നു, പരിശോധന നടത്തിയതിന്‍റെ തെളിവുകള്‍ പുറത്ത്

By

Published : Nov 9, 2021, 3:28 PM IST

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാദം പൊളിയുന്നു. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ സ്ഥലത്ത് 2021 ജൂണ്‍ 11 ന് പരിശോധന നടത്തിയതിന്‍റെ തെളിവുകള്‍ പുറത്തുവന്നു. ഈ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലാണ് മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവിലേക്ക് സര്‍ക്കാര്‍ എത്തിയത്.

പൊളിഞ്ഞ വാദം

വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്ന വിശദീകരണമാണ് ഇതോടെ പൊളിഞ്ഞത്. ജൂണ്‍ 11 ന് നടത്തിയ പരിശോധനയിലാണ് 15 മരങ്ങള്‍ മുറിക്കണമെന്ന് കണ്ടെത്തിയത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറിയ്ക്ക്‌ ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് വിവരങ്ങള്‍ ഉള്ളത്.

ബേബി ഡാം ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്.

'എ.ജിയുടെ മറുപടിയ്‌ക്ക് ശേഷം നിയമനടപടി'

എര്‍ത്ത് ഡാം ശക്തിപ്പെടുത്തി അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. തമിഴ്‌നാടിന്‍റെ ആവശ്യപ്രകാരമാണ് കേന്ദ്ര ഇടപെടല്‍. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി 23 മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്‌നാടിന്‍റെ ആവശ്യം. ഇതില്‍ 13 മരങ്ങള്‍ മുറിക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കി.

ഇത് വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഉത്തരവ് റദ്ദാക്കാത്ത നപടിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നുവരുന്നത്. ഇക്കാര്യം പരിഗണിച്ച് വിവാദ ഉത്തരവ് റദ്ദാക്കാനാകുമോ എന്നതില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. എ.ജിയുടെ മറുപടി ലഭിച്ച ശേഷം മതി ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി എന്ന നിലപാടിലാണ് സര്‍ക്കാര്‍.

ALSO READ:കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിലെ അഴിമതി; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം

ABOUT THE AUTHOR

...view details