തിരുവനന്തപുരം:കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മുല്ലപ്പെരിയാര്‍ മരം മുറി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ തമിഴ്‌നാടിന് അടിയവറവ് വെച്ചിട്ട് മുഖ്യമന്ത്രി നീണ്ട മൗനം പാലിക്കുകയാണ്. കേരളത്തോട് കാട്ടിയ കൊടിയ വഞ്ചനയെ ന്യായീകരിക്കാന്‍ ഒരു വഴിയും കാണാത്തതിനാലാണ് ഈ മൗനമെന്നും സുധാകരന്‍ ആരോപിച്ചു.
ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന നാലു ജില്ലകളിലെ ജനങ്ങളോടും കേരളീയ സമൂഹത്തോടും മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടിയ കൊടിയ വഞ്ചനയുടെ ചുരുളാണ് ദിവസേന നിവരുന്നത്. മുല്ലപ്പെരിയാറിലെ ബേബിഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി നല്‍കാന്‍ സെപ്റ്റംബര്‍ 17നു ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ തീരുമാനം എടുക്കുകയും അക്കാര്യം ഒക്ടോബര്‍ 27ന് കേരളത്തിന്‍റെ സ്‌റ്റാന്‍ഡിങ് കൗണ്‍സില്‍ ജി പ്രകാശ് കോടതിയെ അറിയിക്കുകയും ചെയ്‌തിട്ടുള്ളതാണ്. മരംമുറി വേഗത്തിലാക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മൂന്നു കത്തുകളും പുറത്തുവന്നു.
ALSO READ:മുൻ ഭാര്യയെന്ന് കരുതി മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ചു