തിരുവനന്തപുരം: Mullapperiyar Kerala Letter To Tamilnadu രാത്രിയില്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നു വിടുന്നതില്‍ തമിഴ്‌നാടിനെ ആശങ്കയറിയിച്ച് കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്‌റ്റാലിന് ആശങ്കയറിച്ച് കത്തയച്ചു. കൃത്യമായ മുന്നറിയിപ്പില്ലാതെയും രാത്രികാലത്തും മുല്ലപ്പരിയാറിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുകയാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
രാത്രി ഉറങ്ങി കിടക്കുന്ന സമയത്ത് വീട്ടില്‍ വെള്ളം കയറുന്ന അവസ്ഥയിലാണ് പെരിയാറിന് കരയില്‍ തമാസിക്കുന്നവര്‍. നേരത്തെയും ഇത്തരത്തിലുള്ള നടപടി തമിഴ്‌നാടിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. നവംബര്‍ 30ന് ചീഫ് സെക്രട്ടറി തമിഴ്‌നാട് സര്‍ക്കാറിനെ ഇക്കാര്യം രേഖാമൂലം അറിയിച്ചതാണ്.
ALSO READ:India Report First Omicron: കര്‍ണാടകയില്‍ രാജ്യത്തെ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു