തിരുവനന്തപുരം:മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കുന്നതിന്, പദ്ധതി സ്ഥലത്ത് കേരളവും തമിഴ്‌നാടും സംയുക്ത പരിശോധന നടത്തിയോയെന്ന കാര്യം അറിയില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. സംയുക്ത പരിശോധന സമിതി തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ പരിശോധന നടന്നോയെന്ന് മന്ത്രിയ്ക്ക് അറിയാന്‍ കഴിയില്ല. ഇറിഗേഷന്‍ വകുപ്പാണ് ഈ കാര്യങ്ങള്‍ നോക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു. മരം മുറിക്കാന്‍ ഉത്തരവിട്ട സഭവത്തില്‍ വീഴ്‌ച വന്നവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം എല്ലാവരുടേതുമാണ്.
സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ സ്ഥലത്ത് 2021 ജൂണ്‍ 11 ന് പരിശോധന നടത്തിയതിന്‍റെ തെളിവുകളാണ് നേരത്തേ പുറത്തുവന്നത്.