തിരുവനന്തപുരം: ബന്ധുനിയമന കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബന്ധുനിയമന ഫയലിൽ ഒപ്പിട്ട മുഖ്യമന്ത്രിയും കെടി ജലീലിനെപ്പോലെ കുറ്റക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
പുറം വാതിൽ നിയമനത്തിൻ്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ALSO READ:കെ.ടി ജലീലിന് തിരിച്ചടി ; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷന്‍ ജനറൽ മാനേജരായി ബന്ധുവായ കെടി അദീബിനെ കെടി ജലീല്‍ നിയമിച്ചത് നിയമവിരുദ്ധമായാണെന്നായിരുന്നു ലോകായുക്തയുടെ റിപ്പോർട്ട്. എന്നാൽ ലോകായുക്ത പ്രാഥമിക അന്വേഷണമോ, അന്തിമ അന്വേഷണമോ നടത്തിയിട്ടില്ലെന്ന് കെടി ജലീൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിരുന്നു. അതിനാൽ ലോകായുക്ത റിപ്പോർട്ട് നിയമപരമല്ലെന്നും എതിർ കക്ഷിയെ കേട്ടില്ലെന്നും വാദിച്ചു.
ബന്ധുനിയമന കേസ്; ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത് മുല്ലപ്പള്ളി ALSO READ:ജലീലിനെതിരായ ലോകായുക്ത വിധി: സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം
എന്നാൽ ഇത് ശരിയെല്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ജലീലിന്‍റെ വാദങ്ങളെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണിയും പിന്തുണച്ചിരുന്നു. ഇരുകൂട്ടരുടെ വാദങ്ങളും തള്ളിയാണ് ലോകായുക്തയ്ക്ക് അനുകൂലമായ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.