തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ സിബിഐ സ്വമേധയാ കേസെടുത്തത് സ്വാഗതാർഹമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പെരിയ കേസിന് പിന്നാലെ ലൈഫ് മിഷൻ അഴിമതിയും സിബിഐ അന്വേഷിക്കുന്നത് സർക്കാരിനേറ്റ രണ്ടാമത്തെ തിരിച്ചടിയാണ്. ഒമ്പത് കോടിയുടെ അഴിമതിയാണ് നടന്നത്. ഉന്നതരാണ് കേസിൽ പ്രതിയാകാൻ പോകുന്നത്. വിജിലൻസ് അന്വേഷണം പ്രഹസനമാകുമെന്ന് താൻ നേരത്തേ പറഞ്ഞിരുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയും നിഷേധിക്കുകയുമാണ് ചെയ്‌തതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ലൈഫ് മിഷൻ: സിബിഐ അന്വേഷണം സ്വാഗതാർഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - ലൈഫ് മിഷൻ അഴിമതി
പെരിയ കേസിന് പിന്നാലെ ലൈഫ് മിഷൻ അഴിമതിയും സിബിഐ അന്വേഷിക്കുന്നത് സർക്കാരിനേറ്റ രണ്ടാമത്തെ തിരിച്ചടിയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ലൈഫ് മിഷൻ അഴിമതിക്കേസിലെ സിബിഐ അന്വേഷണം സ്വാഗതാർഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ഒന്നൊന്നായി ശരിയാണെന്ന് തെളിയുകയാണ്. ഇനിയും അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല. പുഴുത്ത് പുഴുത്ത് നാറും മുമ്പ് സർക്കാർ രാജിവയ്ക്കണം. സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിച്ചാൽ ഉന്നതരുടെ പങ്ക് തെളിയുമെന്നും അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം നൽകിയാൽ മാത്രമേ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയുള്ളൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.