വാളയാർ കേസ്; സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് മുല്ലപ്പള്ളി - walayar sisters
സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാനായുള്ള മറ്റൊരു ഗൂഢനീക്കമായിട്ടേ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള തീരുമാനത്തെ കാണാനാകൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം:വാളയാർ കേസിൽ ജുഡീഷ്യല്‍ അന്വേഷണമല്ല സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യഥാര്‍ഥ പ്രതികളെ പിടികൂടി നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂ. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം അംഗീകരിക്കാനാവില്ല. സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാനായുള്ള മറ്റൊരു ഗൂഢനീക്കമായിട്ടേ ഈ തീരുമാനത്തെ കാണാനാകുവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കോടതി പ്രഖ്യാപിക്കുന്ന ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ക്ക് ഒരു സ്വീകാര്യതയുണ്ട്. മറിച്ചുള്ള പല ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സര്‍ക്കാരിനെ സഹായിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കാറുള്ളതെന്ന ആക്ഷേപം പൊതുസമൂഹത്തിനുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.