തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജി സ്വീകരിക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അശോക് ചവാൻ കമ്മിറ്റിക്ക് മുന്നിൽ എത്താതിരുന്നത് പറയാനുള്ള കാര്യങ്ങൾ എല്ലാം സോണിയ ഗാന്ധിക്ക് മുന്നിൽ പറഞ്ഞതുകൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.
കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - UDF
പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും മുല്ലപ്പള്ളി
കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ALSO READ:മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
ഇന്നോ ഇന്നലെയോ ഹൈക്കമാൻഡിന് കത്തയച്ചിട്ടില്ല. നേരത്തെ അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്താനും ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയമായി ശരിയല്ല എന്നതുകൊണ്ടാണ് ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും പകരം സംവിധാനം ഉടൻ വേണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.