കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിക്ക് ഉദ്യോഗാര്‍ഥികളോട് പ്രതികാര ബുദ്ധിയെന്ന് മുല്ലപ്പള്ളി - മുല്ലപ്പള്ളി

ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണം. അവരെ ശത്രുവായി കാണുന്നത് ശരിയല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Mullappally Ramachandran  KPCC President  Chief minister Pinarai Vijayan  മുല്ലപ്പള്ളി  പിണറായി
മുഖ്യമന്ത്രിക്ക് ഉദ്യോഗാര്‍ഥികളോടു പ്രതികാര ബുദ്ധിയെന്ന് മുല്ലപ്പള്ളി

By

Published : Feb 15, 2021, 2:53 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഉദ്യോഗാര്‍ഥികളായ യുവതി യുവാക്കളോട് പ്രതികാര ബുദ്ധിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്നത്തെ മന്ത്രിസഭാ തീരുമാനം അത്യന്തം നിരാശാജനകമാണ്. ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണം. ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണം. അവരെ ശത്രുവായി കാണുന്നത് ശരിയല്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്രായോഗിക പരിഹാരം കണ്ട് പരമാവധി പേരെ നിയമിക്കും. സമരങ്ങളെ രാഷ്ട്രീയ വത്കരിക്കരുതെന്നാണ് ആഗ്രഹം. വേറെ വഴിയില്ലാത്തതു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ സമരം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കരുത്. കോണ്‍ഗ്രസിലെത്തിയാല്‍ മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം വാഗ്‌ദാനം ചെയ്തിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഉദ്യോഗാര്‍ഥികളോടു പ്രതികാര ബുദ്ധിയെന്ന് മുല്ലപ്പള്ളി

ABOUT THE AUTHOR

...view details