തിരുവനന്തപുരം:അഡ്വക്കറ്റ് ജനറൽ സി.പി.സുധാകർ പ്രസാദിന് കാബിനറ്റ് പദവി നൽകിയ തീരുമാനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനത്തിലൂടെ മുഖ്യമന്ത്രി കേരളത്തിന്‍റെ മുടിയനായ പുത്രനാണെന്ന് തെളിയിച്ചതായി മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴുള്ള തീരുമാനം കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളി വിടുന്നതാണ്. എ.ജിക്ക് കാബിനറ്റ് പദവി നൽകേണ്ട സാഹചര്യം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. പുര കത്തുമ്പോള്‍ വാഴ വെട്ടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സുധാകര്‍ പ്രസാദിന് കാബിനറ്റ് പദവി നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
എ.ജിക്ക് കാബിനറ്റ് പദവി നല്‍കേണ്ട പ്രത്യേക സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി - kerala politics latetst news
തീരുമാനം കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളി വിടുന്നതാണെന്നും മുഖ്യമന്ത്രി ഇക്കാര്യം പുനപരിശോധിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.
സി.പി.സുധാകർ പ്രസാദിന് കാബിനറ്റ് പദവി നൽകിയതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍
ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അരൂരിലും എറണാകുളത്തും യുഡിഎഫ് വൻ വിജയം നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. വട്ടിയൂർക്കാവിൽ പോളിങ് കുറഞ്ഞത് ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമായതായും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദിഖ് വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ കൂട്ടുനിന്നെന്ന ആരോപണത്തിൽ സിദ്ദിഖിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Last Updated : Oct 23, 2019, 10:35 PM IST